ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് പ്രശസ്ത സംവിധായകൻ വി കെ പ്രകാശ് സംവിധാനം ചെയ്ത കെയർ ഫുൾ. യു ടേൺ എന്ന കന്നഡ സിനിമയുടെ മലയാളം റീമേക് ആണ് രാജേഷ് ജയരാമൻ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയ ഈ ചിത്രം . വിജയ് ബാബു, സന്ധ്യ രാജു , അജു വർഗീസ്, ജോമോൾ, വിനീത് കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ത്രില്ലർ വൈഡ് ആംഗിൾ ക്രീയേഷന്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് സുരേഷ് ബാലാജിയും ജോർജ് പയസ്സും ചേർന്നാണ്. മോഹൻലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ്‌ലാബ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു. റോഡ് അപകടങ്ങളെ പറ്റി ഒരു ഫീച്ചർ തയ്യാറാക്കാനായി അതിന്റെ പുറകിലെ ചില കാരണങ്ങൾ തേടി സഞ്ചരിക്കുന്ന ഒരു പത്ര പ്രവർത്തക ഒരു കൊലപാതക കേസിൽ കുടുങ്ങുന്നതും പിന്നീട് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ തന്റെ നിരപരാധിത്വം തെളിയിക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ പുറത്തു വരുന്ന മറ്റു ചില ഞെട്ടിക്കുന്ന കാര്യങ്ങളും ചേർന്നതാണ് ഈ ചിത്രത്തിന്റെ കഥാ ഘടന. വളരെ മികച്ച ഒരു ത്രില്ലെർ തന്നെ നമ്മുക്ക് സമ്മാനിക്കാൻ വി കെ പ്രകാശ് എന്ന പരിചയ സമ്പന്നനായ സംവിധായകന് കഴിഞ്ഞിട്ടുണ്ട്....