ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് പ്രശസ്ത സംവിധായകൻ വി കെ പ്രകാശ് സംവിധാനം ചെയ്ത കെയർ ഫുൾ. യു ടേൺ എന്ന കന്നഡ സിനിമയുടെ മലയാളം റീമേക് ആണ് രാജേഷ് ജയരാമൻ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയ ഈ ചിത്രം . വിജയ് ബാബു, സന്ധ്യ രാജു , അജു വർഗീസ്, ജോമോൾ, വിനീത് കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ത്രില്ലർ വൈഡ് ആംഗിൾ ക്രീയേഷന്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് സുരേഷ് ബാലാജിയും ജോർജ് പയസ്സും ചേർന്നാണ്. മോഹൻലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ്‌ലാബ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു.
റോഡ് അപകടങ്ങളെ പറ്റി ഒരു ഫീച്ചർ തയ്യാറാക്കാനായി അതിന്റെ പുറകിലെ ചില കാരണങ്ങൾ തേടി സഞ്ചരിക്കുന്ന ഒരു പത്ര പ്രവർത്തക ഒരു കൊലപാതക കേസിൽ കുടുങ്ങുന്നതും പിന്നീട് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ തന്റെ നിരപരാധിത്വം തെളിയിക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ പുറത്തു വരുന്ന മറ്റു ചില ഞെട്ടിക്കുന്ന കാര്യങ്ങളും ചേർന്നതാണ് ഈ ചിത്രത്തിന്റെ കഥാ ഘടന.
വളരെ മികച്ച ഒരു ത്രില്ലെർ തന്നെ നമ്മുക്ക് സമ്മാനിക്കാൻ വി കെ പ്രകാശ് എന്ന പരിചയ സമ്പന്നനായ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഓരോ ചിത്രത്തിലും വി കെ പ്രകാശ് പുലർത്തുന്ന വ്യത്യസ്തത തന്നെയാണ് അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ട സംവിധായകനാക്കി മാറ്റിയത്. ഈ ചിത്രവും വളരെ പുതുമയേറിയ രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. രാജേഷ് ജയരാമന്റെ ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ് . ആദ്യാവസാനം പ്രേക്ഷകനെ ആകാംഷയുടെ മുൾ മുനയിൽ നിർത്തുന്ന ചിത്രത്തിലെ ഓരോ സന്ദർഭങ്ങളും അവയുടെ വിശദീകരണവും വളരെ തീവ്രതയോടെയും അതെ സമയം പ്രേക്ഷകനെ നന്നായി എന്റെർറ്റൈൻ ചെയ്യിക്കുന്ന രീതിയിലും ഒരുക്കാൻ എഴുത്തുകാരനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. കണ്ടു മടുത്ത രീതികളിൽ നിന്ന് മാറി സഞ്ചരിച്ചിട്ടും ഉണ്ട് ഈ ചിത്രം എന്നത് പ്രശംസയർഹിക്കുന്ന കാര്യമാണ്. ത്രില്ലിംഗ് ആയ നിമിഷങ്ങൾക്കൊപ്പം അല്പം ഹൊറർ എലെമെന്റും ഈ സിനിമയുടെ കഥാഗതിയുടെ ഭാഗമായി വരുന്നത് പ്രേക്ഷകനെ സിനിമയിൽ അത്യന്തം ആകാംഷയോടെ മുഴുകാൻ പ്രേരിപ്പിക്കുകയും ചെയ്തു. സാമൂഹ്യ പ്രാധാന്യമുള്ള ഒരു വിഷയം ഇത്ര മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് തന്നെയാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത്.
വിജയ് ബാബു വീണ്ടും ഒരു പോലീസ് ഓഫീസർ കഥാപാത്രത്തെ കൂടി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഏറ്റവും മികച്ചതാക്കിയപ്പോൾ സന്ധ്യ രാജുവും തന്റെ പത്രപ്രവത്തകയുടെ ഭാഗം തൃപ്തികരമായി അവതരിപ്പിച്ചു. ഈ ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ ജോമോളുടെ പ്രകടനവും പ്രത്യേക പ്രശംസയർഹിക്കുന്നു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പാർവതി നമ്പ്യാർ , അജു വർഗീസ്, വിനീത് കുമാർ, ശ്രീജിത്ത് രവി, അശോകൻ എന്നിവരാണ്. ഇവരെല്ലാവരും തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു എന്ന് പറയാം.
ക്യാമറ കൈകാര്യം ചെയ്ത ധനേഷ് രവീന്ദ്രനാഥ് രാജ് മികച്ച ദൃശ്യങ്ങളൊരുക്കി ശ്രദ്ധ നേടിയപ്പോൾ അരവിന്ദ് ശങ്കർ ഒരുക്കിയ സംഗീതവും മികച്ചു നിന്നു. പശ്ചാത്തല സംഗീതവും മികവ് പുലർത്തിയെന്നു പറയാം .ബാബു രത്നം എന്ന എഡിറ്റർ പുലർത്തിയ മികവ് ചിത്രത്തിന് അതാവശ്യപ്പെട്ട ഒഴുക്ക് നൽകുകയും ചെയ്തു.

Comments
Post a Comment