Skip to main content

കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍-ധര്‍മജന്‍ കൂട്ട്കെട്ടു വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബനും-ബിജു മേനോനും നായകരായി ചാന്ദ്‌ വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ ഗോഷും-ബിജോയ്‌ ചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച്‌ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് റോമന്‍സ്.വമ്പന്‍ താരനിരയില്ലാതെ വന്ന് ആ സമയത്തെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയായിരുന്നു റോമന്‍സ് .


റോമന്‍സ് റിലീസായിട്ട് 5 വര്‍ഷം തികയുകയാണ് ഈ അവസരത്തില്‍ അണിയറപ്രവര്‍ത്തകര്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പുറത്ത് വിടുകയാണ്.പക്ഷേ ഇത്തവണ നായകന്മാരായി ബിജു മേനോനും കുഞ്ചാക്കോ ബോബനും അല്ല എന്നാല്‍ ഇത് പോലെ തന്നെ വമ്പന്‍ താരനിരയില്ലാതെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഇടം നേടിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ ഹിറ്റ്‌ കൂട്ട്കെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ധര്മജനുമാണ്.



വികടകുമാരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ സലിംകുമാര്‍,ഇന്ദ്രന്‍സ്,ബൈജു,ജിനു ജോസ്,സുനില്‍ സുഗത,മാനസ രാധാകൃഷ്ണന്‍,ദേവിക നമ്പ്യാര്‍,പാര്‍വതി നായര്‍,സീമ ജി നായര്‍ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെയുണ്ട്‌.വൈ വി രാജേഷ്‌ തിരകഥ രചിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ,രച്ചിക്കുന്നത് ഹരി നാരായണനാണ്,സംഗീതം രാഹുല്‍ രാജ്,അജയ് ഡേവിഡ്‌ കാച്ചപള്ളിയാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്.ഡിസംബര്‍ 3 ന് ചിത്രീകരണം ആരംഭിക്കും

Comments

Popular posts from this blog

പ്രിത്വിരാജിന്റെ ലംബോർഗിനി വീട്ടിൽ കയറില്ല..വീഡിയോ കാണാം

             

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

അബ്രഹാമിന്റെ സന്തതികൾ റിവ്യൂ

അബ്രഹാമിന്റെ സന്തതികൾ റിവ്യൂ 👇❤ പോലീസ് ഓഫീസർ ആയ ഡെറിക് അബ്രഹാമിന്റെ വ്യക്തി ജീവിതവും ഔദ്യോകിക ജീവിതവും ഇടകലർന്നു വരുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്!! വ്യത്യസ്തമായി കഥ പറയുന്നത് കൊണ്ട് ആദ്യ പകുതി അല്പം നിരാശ സമ്മാനിച്ചു!! ആദ്യത്തെ പകുതി നിരാശ തന്നപ്പോൾ രണ്ടാം പകുതി അതിലേറെ ഗംഭീരമാക്കി! മാസ് സംഭാഷണങ്ങളും ഒരു കിടിലൻ ട്വിസ്റ്റും ചിത്രത്തിലുണ്ട്!! പരിചയ സംമ്പത്തുള്ള സംവിധാനവും തിരക്കഥയും സംഭാഷണവും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്!! ഗ്രേറ്റ് ഫാതേർ നു ശേഷം മമ്മൂട്ടിയുടെ കിടിലൻ അഭിനയം കാണാൻ പറ്റി!! അദ്ദേഹം അത് സൂക്ഷ്മതയോടെയും വ്യക്തമായും ചെയ്തു!! മമ്മൂട്ടിയുടെ ഗ്ലാമർ ചിത്രത്തിൽ ഉടനീളം പ്രതിഫലിച്ചു!! സഹോദരനായി വന്ന അൻസൺ പൊൾ തനിക്ക് കിട്ടിയ നിർണായക പങ്ക് വഹിക്കുന്ന വേഷം കൃത്യമായി തന്നെ ചെയ്തു!! മറ്റു താരങ്ങളായ രഞ്ജി പണിക്കർ, കനിഹ, സിദ്ദീഖ്, മഖ്ബൂൽ സൽമാൻ, യോഗ് ജപീ, സിജോയ് വർഗീസ് എന്നവരും അവരുടെ റോളുകൾ ഭംഗിയാക്കി!! അൽബിയുടെ മികച്ച ഫ്രെയിംസ്‌ ചിത്രത്തിന് മാറ്റ് കൂട്ടിയപ്പോൾ, ഗോപി സുന്ദർ മികച്ച ഗാനങ്ങൾ സമ്മാനിച്ചു!! കൂ...