Skip to main content

Posts

Showing posts from January, 2018

“തോമാച്ചായൻ ചങ്കാണ്, ചങ്കിടിപ്പാണ്, ചങ്കിലെ ചോരയാണ്. അന്നും, ഇന്നും, എന്നും” -അങ്കരാജ്യത്തെ ജിമ്മന്മാരുടെ ഡയറക്ടർ പ്രവീൺ നാരായണൻ

“തോമാച്ചായൻ ചങ്കാണ്, ചങ്കിടിപ്പാണ്, ചങ്കിലെ ചോരയാണ്. അന്നും, ഇന്നും, എന്നും” -അങ്കരാജ്യത്തെ ജിമ്മന്മാരുടെ ഡയറക്ടർ പ്രവീൺ നാരായണൻ ഒരു വൈകുന്നേരം കൂട്ടുകാരുമൊത്തു ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയി ലാണ് ചങ്ങനാശേരിയിൽ നിന്ന് സിനിമ കണ്ട് മടങ്ങി വന്ന ചേട്ടന്മാരിലാരോ പറഞ്ഞു കേട്ടത്‌ അവിടെ മാർക്കറ്റിൽ സിനിമാ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നു, ഇന്നോളം കണ്ടിട്ടില്ലാത്ത ആ കാഴ്ചയൊന്നു നേരിട്ട് കാണുവാൻ വേണ്ടി തന്നെയായിരുന്നു ആരോടും പറയാതെ ആദ്യമായി സ്‌കൂളിലെ ക്‌ളാസും കട്ട് ചെയ്തു പിറ്റേദിവസം രാവിലെ തന്നെ ചങ്ങനാശേരി ചന്തയിലെത്തിയത്. അന്ന് അവിടെ ആ പതിനാലു വയസുകാരനെ വരവേറ്റത് തിങ്ങി നിറഞ്ഞ നിന്ന ആൾക്കൂട്ടവും ആർപ്പുവിളികളും മാത്രമായിരുന്നു , എന്നാൽ മനസ്സിലെ ഒടുക്കത്തെ ആഗ്രഹവും അടങ്ങാത്ത ആവേശവും ആ പയ്യനെ കൂട്ടം കൂടി നിന്നിരുന്ന ആ പുരുഷാരത്തിന്റെ ഏറ്റവും മുൻപിലെത്തിച്ചു , അവിടെ അവൻ കണ്ട ആദ്യ കാഴ്ച_ ആദ്യ_ഫ്രെയിം ചന്തയിലെ ഒരു ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ നിർത്തിയിട്ടിരുന്ന ലോറിയിലേക്കു ചാടി ഇറങ്ങുന്ന ഒരു മനുഷ്യനെയാണ്, അത് മറ്റാരുമായിരുന്നില്ല “മോഹൻലാലായിരുന്നു, ആടുതോമയായിരുന്...