Skip to main content

“തോമാച്ചായൻ ചങ്കാണ്, ചങ്കിടിപ്പാണ്, ചങ്കിലെ ചോരയാണ്. അന്നും, ഇന്നും, എന്നും” -അങ്കരാജ്യത്തെ ജിമ്മന്മാരുടെ ഡയറക്ടർ പ്രവീൺ നാരായണൻ

“തോമാച്ചായൻ
ചങ്കാണ്,
ചങ്കിടിപ്പാണ്,
ചങ്കിലെ ചോരയാണ്.
അന്നും, ഇന്നും, എന്നും”
-അങ്കരാജ്യത്തെ ജിമ്മന്മാരുടെ ഡയറക്ടർ പ്രവീൺ നാരായണൻ


ഒരു വൈകുന്നേരം കൂട്ടുകാരുമൊത്തു ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയി ലാണ് ചങ്ങനാശേരിയിൽ നിന്ന് സിനിമ കണ്ട് മടങ്ങി വന്ന ചേട്ടന്മാരിലാരോ പറഞ്ഞു കേട്ടത്‌ അവിടെ മാർക്കറ്റിൽ സിനിമാ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നു, ഇന്നോളം കണ്ടിട്ടില്ലാത്ത ആ കാഴ്ചയൊന്നു നേരിട്ട് കാണുവാൻ വേണ്ടി തന്നെയായിരുന്നു ആരോടും പറയാതെ ആദ്യമായി സ്‌കൂളിലെ ക്‌ളാസും കട്ട് ചെയ്തു പിറ്റേദിവസം രാവിലെ തന്നെ ചങ്ങനാശേരി ചന്തയിലെത്തിയത്. അന്ന് അവിടെ ആ പതിനാലു വയസുകാരനെ വരവേറ്റത് തിങ്ങി നിറഞ്ഞ നിന്ന ആൾക്കൂട്ടവും ആർപ്പുവിളികളും മാത്രമായിരുന്നു , എന്നാൽ മനസ്സിലെ ഒടുക്കത്തെ ആഗ്രഹവും അടങ്ങാത്ത ആവേശവും ആ പയ്യനെ കൂട്ടം കൂടി നിന്നിരുന്ന ആ പുരുഷാരത്തിന്റെ ഏറ്റവും മുൻപിലെത്തിച്ചു , അവിടെ അവൻ കണ്ട ആദ്യ കാഴ്ച_ ആദ്യ_ഫ്രെയിം ചന്തയിലെ ഒരു ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ നിർത്തിയിട്ടിരുന്ന ലോറിയിലേക്കു ചാടി ഇറങ്ങുന്ന ഒരു മനുഷ്യനെയാണ്, അത് മറ്റാരുമായിരുന്നില്ല “മോഹൻലാലായിരുന്നു,
ആടുതോമയായിരുന്നു “ചുറ്റുപാടും ഉള്ള ആർപ്പുവിളികൾക്കും, കരഘോഷങ്ങൾ ക്കുമിടയിൽ അന്തം വിട്ടു വായും പൊളിച്ചു നിന്ന ആ പയ്യന്റെ ഹൃദയത്തിലേക്കായിരുന്നു സത്യത്തിൽ അന്ന് തോമാച്ചായൻ എടുത്തു ചാടിയത് .എന്നാൽ പിന്നെയും മാസങ്ങൾ പലതു കഴിഞ്ഞതിനു ശേഷമാണ് പ്രേക്ഷകർ ‘സ്‌ഫടികവും’ തോമാച്ചായനെയും കാണുന്നതും, നെഞ്ചിലേറ്റുന്നതും

കാലങ്ങൾ കടന്നു പോയി…….
ആ പതിനാലു വയസ്സുകാരൻ ജീവിതത്തിന്റെ പല വഴികളിലൂടെ സഞ്ചരിച്ചിട്ടും അവസാനം അവിടെത്തന്നെ എത്തിച്ചേർന്നു , എവിടെ എത്തിച്ചേരരുതെന്ന് വീട്ടുകാർ ഉപദേശിച്ചുവോ അവിടെത്തന്നെ !!!!!
23 വർഷങ്ങൾക്കു മുന്നേ ആദ്യമായി നേരിൽക്കണ്ട ആ അത്ഭുത കാഴ്ച നൽകിയ ആവേശം മാത്രമായിരുന്നു കൈ മുതൽ അത് കൊണ്ട് തന്നെ അത് സമ്മാനിച്ച എന്റെ തോമാച്ചായനും ആ മഹാനടനും ഒരു #Tribute നൽകണമെന്ന് മനസിൽ ഉണ്ടായിരുന്നു അതിനു വേണ്ടി തന്നെയാണ് ജൂനിയർ തോമയെ (Roopesh Peethambaran) ഒപ്പം കൂട്ടിയതും.
ഇത് മാത്രമാണ് ഈ ടീസറിലൂടെ ചെയ്തിരിക്കുന്നത് , അതിനെ നെഞ്ചിലേറ്റുകയും, അഭിനന്ദിക്കുകയും , വിമർശിക്കുകയും ചെയ്ത എല്ലാവർക്കും തോമാച്ചായൻ കുടിയിരിക്കുന്ന എന്റെ ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി…

Comments

Popular posts from this blog

കുട്ടനാടൻ മാർപാപ്പയിലെ ആദ്യ ഗാനം താമരപ്പൂ തേൻകുറുമ്പ് ..... കാണാം

കുട്ടനാടൻ മാർപാപ്പയിലെ ആദ്യ ഗാനം താമരപ്പൂ തേൻകുറുമ്പ് .. യൂട്യൂബ് ലിങ്ക് ഇതാ..

അവര്‍ എന്നോട് പോകാന്‍ പറഞ്ഞു; പഴശ്ശിരാജയില്‍ സംഭവിച്ചത് വെളിപ്പെടുത്തി കനിഹ

മമ്മൂട്ടി എംടി ഹരഹിരന്‍ ടീമിന്റെ പഴശ്ശി രാജയില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് നടി കനിഹയെ സംബന്ധിച്ച് വലിയ കാര്യങ്ങളില്‍ ഒന്നാണ്, പഴശ്ശിയുടെ സഹധര്‍മ്മിണി കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമയില്‍ അഭിനയിക്കാനായി ചെന്ന തന്നെ ആദ്യം മടക്കി അയച്ചതായി കനിഹ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ പ്രതികരണം. മലയാള സിനിമയിൽ നായികയാകാൻ വിളിക്കുന്നു. കോടമ്പക്കത്ത് ഓഫീസിൽ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോൾ ഹരിഹരൻ സാര്‍ ഉണ്ട്. സത്യത്തിൽ എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരൻ സാർ ആരെന്നെപോലും അറിയില്ലായിരുന്നു. ഞാനാകട്ടെ ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് സാറിനെ കാണാൻ ചെന്നത്. എന്നെ കണ്ട ശേഷം അദ്ദേഹം ഓൾ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്ക്കോളാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപ്പോലെ. എനിക്ക് ആണെങ്കിൽ ഈ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നൽകിയ ശേഷം എന്നെ തളളുകയാണെങ്കിൽ വിഷമമില്ല. വീട്ടിൽ ചെന്ന ശേഷം ഞാൻ വീണ്ടും സാറിനെ വിളിച്ചു. സാർ ...

പ്രിത്വിരാജിന്റെ ലംബോർഗിനി വീട്ടിൽ കയറില്ല..വീഡിയോ കാണാം