മമ്മൂട്ടി എംടി ഹരഹിരന്‍ ടീമിന്റെ പഴശ്ശി രാജയില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് നടി കനിഹയെ സംബന്ധിച്ച് വലിയ കാര്യങ്ങളില്‍ ഒന്നാണ്, പഴശ്ശിയുടെ സഹധര്‍മ്മിണി കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ ചിത്രത്തില്‍ അവതരിപ്പിച്ചത്.
സിനിമയില്‍ അഭിനയിക്കാനായി ചെന്ന തന്നെ ആദ്യം മടക്കി അയച്ചതായി കനിഹ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ പ്രതികരണം.
മലയാള സിനിമയിൽ നായികയാകാൻ വിളിക്കുന്നു. കോടമ്പക്കത്ത് ഓഫീസിൽ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോൾ ഹരിഹരൻ സാര്‍ ഉണ്ട്. സത്യത്തിൽ എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരൻ സാർ ആരെന്നെപോലും അറിയില്ലായിരുന്നു. ഞാനാകട്ടെ ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് സാറിനെ കാണാൻ ചെന്നത്. എന്നെ കണ്ട ശേഷം അദ്ദേഹം ഓൾ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്ക്കോളാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപ്പോലെ. എനിക്ക് ആണെങ്കിൽ ഈ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നൽകിയ ശേഷം എന്നെ തളളുകയാണെങ്കിൽ വിഷമമില്ല. വീട്ടിൽ ചെന്ന ശേഷം ഞാൻ വീണ്ടും സാറിനെ വിളിച്ചു.
സാർ എന്ത് കഥാപാത്രമാണ് നിങ്ങൾ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശ്ശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നത്. തമിഴിൽ വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനത്തിൽ രാഞ്ജിയുടെ വേഷത്തിലാണ് അഭിനയിച്ചത്. ആ വിഡിയോ സാറിന് മെയ്‌ൽ ചെയ്തു. ദയവ് ചെയ്ത് ഇതൊന്നുകാണാമോ എന്ന് ചോദിച്ചു. വീഡിയോ കണ്ടതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി. മൂന്നുദിവസത്തിന് ശേഷം ഓഫീസിൽ വന്ന് കോസ്റ്റ്യൂമിൽ കണ്ടുനോക്കാം എന്നു പറഞ്ഞു. അങ്ങനെ അവിടെവെച്ച് കോസ്റ്റ്യൂം തരുകയും അതിലെ ഒരു ഡയലോഗ് പറഞ്ഞുനോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിൽ അദ്ദേഹം സംതൃപ്തനായതോടെ പഴശിരാജയുടെ കരാറിൽ അവിടെ വെച്ച് തന്നെ ഒപ്പിട്ടു”. കനിഹ വ്യക്തമാക്കുന്നു.
Baccarat & Strategy - Spielione
ReplyDeleteIn the 21st century, the game of Baccarat was deccasino invented worrione as an easy-to-use strategy to make smarter bettors. Here, we explore the septcasino Baccarat strategy.