Skip to main content

അബ്രഹാമിന്റെ സന്തതികൾ റിവ്യൂ

അബ്രഹാമിന്റെ സന്തതികൾ റിവ്യൂ 👇❤

പോലീസ് ഓഫീസർ ആയ ഡെറിക് അബ്രഹാമിന്റെ വ്യക്തി ജീവിതവും ഔദ്യോകിക ജീവിതവും ഇടകലർന്നു വരുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്!!


വ്യത്യസ്തമായി കഥ പറയുന്നത് കൊണ്ട് ആദ്യ പകുതി അല്പം നിരാശ സമ്മാനിച്ചു!!
ആദ്യത്തെ പകുതി നിരാശ തന്നപ്പോൾ രണ്ടാം പകുതി അതിലേറെ ഗംഭീരമാക്കി!
മാസ് സംഭാഷണങ്ങളും ഒരു കിടിലൻ ട്വിസ്റ്റും ചിത്രത്തിലുണ്ട്!!

പരിചയ സംമ്പത്തുള്ള സംവിധാനവും തിരക്കഥയും സംഭാഷണവും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്!!

ഗ്രേറ്റ് ഫാതേർ നു ശേഷം മമ്മൂട്ടിയുടെ കിടിലൻ അഭിനയം കാണാൻ പറ്റി!! അദ്ദേഹം അത് സൂക്ഷ്മതയോടെയും വ്യക്തമായും ചെയ്തു!! മമ്മൂട്ടിയുടെ ഗ്ലാമർ ചിത്രത്തിൽ ഉടനീളം പ്രതിഫലിച്ചു!!



സഹോദരനായി വന്ന അൻസൺ പൊൾ തനിക്ക് കിട്ടിയ നിർണായക പങ്ക് വഹിക്കുന്ന വേഷം കൃത്യമായി തന്നെ ചെയ്തു!!

മറ്റു താരങ്ങളായ രഞ്ജി പണിക്കർ, കനിഹ, സിദ്ദീഖ്, മഖ്ബൂൽ സൽമാൻ, യോഗ് ജപീ, സിജോയ് വർഗീസ് എന്നവരും അവരുടെ റോളുകൾ ഭംഗിയാക്കി!!

അൽബിയുടെ മികച്ച ഫ്രെയിംസ്‌ ചിത്രത്തിന് മാറ്റ് കൂട്ടിയപ്പോൾ, ഗോപി സുന്ദർ മികച്ച ഗാനങ്ങൾ സമ്മാനിച്ചു!! കൂടാതെ മികച്ച പശ്ചാത്തല സംഗീതവും!!!

സസ്പെൻസ് ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അല്പം നർമം തരുന്ന സന്ദർപങ്ങളും ഉണ്ടായിരിന്നു!!

പരിചയ സമ്പതുള്ള എഡിറ്റിംഗ് ചിത്രത്തിന്റെ മാറ്റ് കൂട്ടിട്ടുണ്ട്!!!

അമിത പ്രതീക്ഷകൾ ഇല്ലാതെ പോയാൽ മികച്ച അനുഭവം സമ്മാനിക്കുന്ന സിനിമ തന്നെയാണ് അബ്രഹാമിന്റെ സന്തതികൾ!!!

 Rating - 3.8/5

Comments

Popular posts from this blog

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

പ്രിത്വിരാജിന്റെ ലംബോർഗിനി വീട്ടിൽ കയറില്ല..വീഡിയോ കാണാം

             

FFC യെ കുറിച്ച് ഒമർ ലുലു

FFC യെ കുറിച്ച് ഒമർ ലുലു. വീഡിയോ കാണാം :