കുഞ്ചാക്കോ ബോബനും-ബിജു മേനോനും നായകരായി ചാന്ദ് വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ ഗോഷും-ബിജോയ് ചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച് ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് റോമന്‍സ്.വമ്പന്‍ താരനിരയില്ലാതെ വന്ന് ആ സമയത്തെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയായിരുന്നു റോമന്‍സ് . റോമന്‍സ് റിലീസായിട്ട് 5 വര്‍ഷം തികയുകയാണ് ഈ അവസരത്തില്‍ അണിയറപ്രവര്‍ത്തകര്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പുറത്ത് വിടുകയാണ്.പക്ഷേ ഇത്തവണ നായകന്മാരായി ബിജു മേനോനും കുഞ്ചാക്കോ ബോബനും അല്ല എന്നാല്‍ ഇത് പോലെ തന്നെ വമ്പന്‍ താരനിരയില്ലാതെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഇടം നേടിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ ഹിറ്റ് കൂട്ട്കെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ധര്മജനുമാണ്. വികടകുമാരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ സലിംകുമാര്‍,ഇന്ദ്രന്‍സ്,ബൈജു,ജിനു ജോസ്,സുനില്‍ സുഗത,മാനസ രാധാകൃഷ്ണന്‍,ദേവിക നമ്പ്യാര്‍,പാര്‍വതി നായര്‍,സീമ ജി നായര്‍ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെയുണ്ട്.വൈ വി രാജേഷ് തിരകഥ രചിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ,രച്ചിക്കുന്നത് ഹരി നാരായണനാണ്,സംഗീതം രാഹുല്‍ രാജ്,അജയ് ഡേവിഡ് ...
Onilne Promotion Media