ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദിയുടെ ട്രെയിലര്‍ റിലീസായി. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌ക്കറും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ടൊവീനോയുടെ നായികയായി എത്തുന്നത് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ ഐശ്വര്യാ ലക്ഷ്മിയാണ്.
സംവിധായകരായ ലിജോ ജോസ് പല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ എന്നിവരും ട്രെയിലറില്‍ തലകാണിച്ച് പോകുന്നുണ്ട്. അപര്‍ണാ ബാലമുരളി, ഉണ്ണിമായ, രവി, സൗബിന്‍ സാഹിര്‍, ഹരീഷ് ഉത്തമന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. റെക്‌സ് വിജയനാണ് പാട്ടുകള്‍ക്ക് ഈണമിട്ടിരിക്കുന്നത്. ആഷിക് അബു തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
പ്രണയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഉദ്വേഗജനകമായ നിരവധി അവസരങ്ങളുണ്ടെന്ന് ട്രെയിലറില്‍നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്.
Comments
Post a Comment