കലക്കൻ പാട്ടുകളുമായി ഹിമാലയത്തിലെ കഷ്മലൻ! 😍👌
ഓവർ ദി മൂൺ ഫിലിംസിന്റെ ബാനറിൽ അഭിരാം സുരേഷ് ഉണ്ണിത്താനാണ് ചിത്രം സംവിധാനം ചെയുന്നത്...
ചിത്രം ഉടൻ ടീയേറ്ററുകളിൽ എത്തും
മലയാള സിനിമാ മേഖലയെ സ്ത്രീകള്ക്ക് സുരക്ഷിതത്വമില്ലാത്ത മേഖലയായി വിലിയിരുത്താനാവില്ലെന്ന് നടി ആശാ ശരത്. മലയാള സിനിമാലോകത്ത് അടുത്ത കാലത്ത് ചര്ച്ചചെയ്തുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില് കഴിഞ്ഞദിവസം ‘കൊച്ചി ടൈംസി’ന് നല്കിയ അഭിമുഖത്തിലാണ് നടി ഇത് വ്യക്തമാക്കിയിരിക്കുന്നത്. താന് പറഞ്ഞ കാര്യങ്ങള് ചില ഓണ്ലൈന് മാധ്യമങ്ങള് തെറ്റായ രീതിയില് വ്യാഖാനിച്ച് തര്ജ്ജമ ചെയ്തുവെന്നും നടി പറയുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വിഷയം മുന്നിര്ത്തിയല്ല താന് ഈ കാര്യങ്ങള് സംസാരിച്ചത്. മലയാളസിനിമാ വ്യവസായത്തെ പറ്റി പൊതുവായുള്ള കാര്യങ്ങളാണ് അഭിമുഖത്തില് പറഞ്ഞത്. അത് മാധ്യമങ്ങള് വളച്ചൊടിച്ചു. അവര്ക്കുവേണ്ടത് സന്ദര്ഭത്തിനൊത്ത് ഇപ്പോഴത്തെ പ്രശ്നങ്ങളുമായി കൂട്ടിയിണക്കി വാര്ത്ത നല്കുകയായിരുന്നുവെന്നും ആശ ശരത് പറയുന്നു. ആക്രമിക്കപ്പെട്ട നടി എന്റെ ഏറ്റവും അടുത്തയാളാണ്, സഹോദരിയാണ്. അവള്ക്ക് സംഭവിച്ച കാര്യങ്ങള് ഏറെ നിര്ഭാഗ്യകരമാണ്. അപ്രതീക്ഷിതമായി അവള്ക്കെതിരെയുണ്ടായ ഈ കുറ്റകൃത്യത്തിനെതിരെയാണ് താനും നിലകൊള്ളുന്നത്. പെട്ടെന്നുണ്ടായ ആക്രമണത്തിനെതിരെ അവള് പ്രതികരിച്ച രീതി ശരിയാണ്....
Comments
Post a Comment