Vimaanam Review 😊
വിമാനം ഒരു ഫീൽ ഗുഡ് മൂവി !!
ആദ്യം തന്നെ പറയട്ടെ എബിയും വിമാനവും വ്യത്യസ്തമാണ്...
തൊടുപുഴക്കാരനായ സജി എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിന് പ്രചോദനമായത്. നവാഗതനായ പ്രദീപ് എം നായർ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ആസിഫ് അലിയുടെ ആഡംസ് വേൾഡ് ഓഫ് ഇമാജിനേഷൻ വിതരണം ചെയ്തിരിക്കുന്ന ഈ ചിത്രം റിലീസിന് മുൻപേ വലിയ പ്രതീക്ഷകൾ ഉണർത്തിയിരുന്നു പ്രേക്ഷകരിൽ.
ഇൻസ്പിരേഷണൽ മൂവി എന്നതിലുപരി പ്രണയം ആണ് മെയിൻ തീം......
വിമാനത്തിൽ വെങ്കിടി എന്ന കഥാപാത്രമായാണ് പ്രിത്വിരാജ് എത്തുന്നത്. മികച്ച അഭിനയമായിരുന്നു പ്രിത്വിരാജിന്റേത്..പ്രിത്വി രാജിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിലെ വെങ്കിടി എന്ന കഥാപാത്രമായി അദ്ദേഹം നൽകിയിരിക്കുന്നത് എന്ന് നിസംശയം പറയാം നമ്മുക്ക്. ശരീര ഭാഷ കൊണ്ടും അതുപോലെ തന്നെ വൈകാരിക രംഗങ്ങളിലെ കണ്ണ് നനയ്ക്കുന്ന പ്രകടനം കൊണ്ടും പ്രിത്വി രാജ് സുകുമാരൻ എന്ന നടൻ തനറെ പ്രതിഭ ഒരിക്കൽ കൂടി തെളിയിക്കുന്ന ചിത്രമാണ് വിമാനം
ജാനകിയായി അഭിനയിച്ച ദുർഗ! ഒന്നും പറയാനില്ല... ദുർഗ്ഗയുടെ ആദ്യത്തെ ഫിലിം ആണിതെന്ന് വിശ്വസിക്കാൻ പറ്റീല.. അസാധ്യ പെർഫോമൻസ്...
പിന്നെ അലെൻസിർ, സുധിർ കരമന, ലെന, അനാർക്കലി, സൈജു കുറുപ് എല്ലാരും നന്നായി അഭിനയിച്ചു...
അടുത്തതായി സിനിമാട്ടോഗ്രഫി... കിടിലൻ ഫ്രെയിംസ് ആയിരുന്നു ഷെഹനാദ് പ്രേക്ഷകർക്കായി ഒരുക്കിയത്...അത്ര മനോഹരമായ ദൃശ്യങ്ങൾ ആണ് അദ്ദേഹം സമ്മാനിച്ചത്.
അടുത്തതായി ഇതിന്റെ ബിജിഎം... പ്രേക്ഷകരെ ത്രിൽ അടിപ്പിക്കുന്ന ബിജിഎം ആയിരുന്നു ഗോപി സുന്ദർ...പശ്ചാത്തല സംഗീതം ദൃശ്യങ്ങളുമായി ഇഴുകി ചേർന്നതോടെ ചിത്രത്തിന്റെ വൈകാരിക മുഹൂർത്തങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ തൊട്ടു.
ചുരുക്കത്തിൽ പറഞ്ഞാൽ ഫാമിലിയോടപ്പം കാണാൻ പറ്റുന്ന ഒരു ഫീൽ ഗുഡ് മൂവി ആണ് വിമാനം !!!!
Rating - 3/5
Comments
Post a Comment