Skip to main content

ഞാനിങ്ങനെ പ്രതീക്ഷിച്ചിരിക്കുകയാണ്; മുന്നില്‍ നിന്നപ്പോള്‍ ഒരു അഭിനയവുമില്ല; എനിക്ക് ടെന്‍ഷനായി: മോഹന്‍ലാലിനെക്കുറിച്ച് മഞ്ജു….

മോഹന്‍ലാലിന്റെ അഭിനയം നേരിട്ട് കാണാന്‍ സാധിക്കില്ലെന്നും സ്‌ക്രീനില്‍ വരുമ്പോള്‍ മാത്രമേ ആ മാജിക് കാണാന്‍ സാധിക്കുമെന്നും മഞ്ജു വാര്യര്‍. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ അവസരം മമ്മൂക്ക തന്നെ അനുവദിച്ച് തരട്ടെ എന്നും മഞ്ജു പറഞ്ഞു.



‘നമ്മള്‍ ലാലേട്ടന്റെ സ്വന്തം ആളല്ലേ എന്നേ തോന്നൂ. പക്ഷേ അതിലും കൂടുതലാണ് ബഹുമാനം. ഭൂമിയില്‍ത്തന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ. ചെറുതായി നെര്‍വസ് ആയി, പരിഭ്രമത്തോടുകൂടിയേ ഞാനിപ്പോഴും മുന്നില്‍ നില്‍ക്കാറുള്ളൂ. പക്ഷേ, ആ വലിപ്പമൊക്കെ നമ്മുടെ മനസ്സിലാ. ലാലേട്ടനതൊന്നും കാണിക്കില്ല. സാധാരണക്കാരില്‍ സാധാരണക്കാരന്‍. അങ്ങനെയാണ് എല്ലാവരോടും.



കാണാന്‍ പറ്റില്ല ലാലേട്ടന്‍ അഭിനയിക്കുന്നത്. പക്ഷേ, സ്‌ക്രീനില്‍ കാണാം ആ മാജിക്. ആറാം തമ്പുരാനില്‍ ഒന്നിച്ചുണ്ടായല്ലോ. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന മുഖം. ഞാനിങ്ങനെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഇപ്പോ കാണാം ആ ഭാവങ്ങളൊക്കെ എന്ന്. പക്ഷേ, മുന്നില്‍ നിന്നപ്പോ ഒന്നുമില്ല. ഒരു അഭിനയവുമില്ല. എനിക്ക് ടെന്‍ഷനായി. എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ ഇനി? പക്ഷേ, ഡബ്ബിങ് തിയേറ്ററില്‍ കണ്ടപ്പോ, ഒരു പതിനായിരം ഭാവം മുഖത്ത്. ഞാന്‍ അന്തം വിട്ടു. എന്റെ മുന്നില്‍ നിന്ന് അഭിനയിച്ചതാണല്ലോ, അപ്പോ ഒന്നും കണ്ടില്ലല്ലോ, പറഞ്ഞില്ലേ, അതാണ് ആ മാജിക്.



മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഉള്ള അവനുഭവവും പറഞ്ഞാല്‍ കൊള്ളാം എന്നുണ്ട്. പക്ഷേ, ഒന്നിച്ചഭിനയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനുള്ള ഭാഗ്യം മമ്മൂക്ക അനുവദിച്ചു തരട്ടെയെന്നും മഞ്ജു പറഞ്ഞു.

Comments

Popular posts from this blog

പ്രിത്വിരാജിന്റെ ലംബോർഗിനി വീട്ടിൽ കയറില്ല..വീഡിയോ കാണാം

             

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

അബ്രഹാമിന്റെ സന്തതികൾ റിവ്യൂ

അബ്രഹാമിന്റെ സന്തതികൾ റിവ്യൂ 👇❤ പോലീസ് ഓഫീസർ ആയ ഡെറിക് അബ്രഹാമിന്റെ വ്യക്തി ജീവിതവും ഔദ്യോകിക ജീവിതവും ഇടകലർന്നു വരുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്!! വ്യത്യസ്തമായി കഥ പറയുന്നത് കൊണ്ട് ആദ്യ പകുതി അല്പം നിരാശ സമ്മാനിച്ചു!! ആദ്യത്തെ പകുതി നിരാശ തന്നപ്പോൾ രണ്ടാം പകുതി അതിലേറെ ഗംഭീരമാക്കി! മാസ് സംഭാഷണങ്ങളും ഒരു കിടിലൻ ട്വിസ്റ്റും ചിത്രത്തിലുണ്ട്!! പരിചയ സംമ്പത്തുള്ള സംവിധാനവും തിരക്കഥയും സംഭാഷണവും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്!! ഗ്രേറ്റ് ഫാതേർ നു ശേഷം മമ്മൂട്ടിയുടെ കിടിലൻ അഭിനയം കാണാൻ പറ്റി!! അദ്ദേഹം അത് സൂക്ഷ്മതയോടെയും വ്യക്തമായും ചെയ്തു!! മമ്മൂട്ടിയുടെ ഗ്ലാമർ ചിത്രത്തിൽ ഉടനീളം പ്രതിഫലിച്ചു!! സഹോദരനായി വന്ന അൻസൺ പൊൾ തനിക്ക് കിട്ടിയ നിർണായക പങ്ക് വഹിക്കുന്ന വേഷം കൃത്യമായി തന്നെ ചെയ്തു!! മറ്റു താരങ്ങളായ രഞ്ജി പണിക്കർ, കനിഹ, സിദ്ദീഖ്, മഖ്ബൂൽ സൽമാൻ, യോഗ് ജപീ, സിജോയ് വർഗീസ് എന്നവരും അവരുടെ റോളുകൾ ഭംഗിയാക്കി!! അൽബിയുടെ മികച്ച ഫ്രെയിംസ്‌ ചിത്രത്തിന് മാറ്റ് കൂട്ടിയപ്പോൾ, ഗോപി സുന്ദർ മികച്ച ഗാനങ്ങൾ സമ്മാനിച്ചു!! കൂ...