Skip to main content

മഞ്ജു വാര്യര്‍ ഇനി ഒടിയന്‍ മനിക്ക്യന്‍റെ ‘പ്രഭ’….

ഒടിയന്‍റെ അവസാനഘട്ട ചിത്രീകരണം മാര്‍ച്ച് 5ന് തുടങ്ങുകയാണ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇനി ഒരു മാസത്തിലധികം ഷൂട്ടിംഗ് ബാക്കിയുണ്ട്.



അവസാന ഷെഡ്യൂളില്‍ മോഹന്‍ലാലിന്‍റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്‍റെയും ചെറുപ്പകാല രംഗങ്ങളാണ് ചിത്രീകരിക്കുക. അതുകൊണ്ടുതന്നെ ഈ ഷെഡ്യൂളില്‍ അനവധി ഗെറ്റപ് മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജും വരുന്നു. ഹരികൃഷ്ണന്‍ തിരക്കഥയെഴുതുന്ന സിനിമയ്ക്ക് 50 കോടിയിലധികമാണ് ബജറ്റ്.



ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ 1950നും 2000നും ഇടയിലുള്ള കാലഘട്ടത്തിലൂടെയാണ് കഥ പറയുന്നത്. ചെറുപ്പകാലം മുതല്‍ 60 വയസ് പ്രായം വരെയുള്ള മാണിക്യനെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

സിദ്ദിക്ക്, നരേന്‍, ഇന്നസെന്‍റ് തുടങ്ങിയവര്‍ക്കും ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാനുള്ളത്.

Comments

Popular posts from this blog

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

പ്രിത്വിരാജിന്റെ ലംബോർഗിനി വീട്ടിൽ കയറില്ല..വീഡിയോ കാണാം

             

FFC യെ കുറിച്ച് ഒമർ ലുലു

FFC യെ കുറിച്ച് ഒമർ ലുലു. വീഡിയോ കാണാം :