Skip to main content

മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാരാകട്ടെ, തര്‍ക്കം വേണ്ടെന്ന് പ്രിയദര്‍ശന്‍….

മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് കുഞ്ഞാലിമരയ്ക്കാര്‍ സിനിമ പ്രഖ്യാപിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാര്‍ ആകുന്നുവെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് പ്രൊജക്ടില്‍ നിന്നും പ്രിയദര്‍ശന്‍ പിന്‍മാറുകയായിരുന്നു. മമ്മൂട്ടിയുടെയും സന്തോഷ് ശിവന്റേയും കുഞ്ഞാലിമരയ്ക്കാര്‍ വരട്ടേയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ ഉടന്‍ തുടങ്ങുമെന്ന് ഗായകന്‍ എം ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതോടെ മോഹന്‍ലാലും കുഞ്ഞാലിമരയ്ക്കാര്‍ ആകുന്നുണ്ടെന്ന് വീണ്ടും വാര്‍ത്ത വന്നു. എന്നാല്‍, ഇപ്പോള്‍ ഈ വാര്‍ത്തയും നിഷേധിച്ചിരിക്കുകയാണ് സംവിധായകന്‍.

സിനിമ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി. ഇപ്പോള്‍ മറ്റൊരു ബോളിവുഡ് ചിത്രത്തിനായി തയ്യാറെടുക്കുകയാണ് പ്രിയദര്‍ശന്‍.

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാര്‍ ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യു...

Comments

Popular posts from this blog

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

പ്രിത്വിരാജിന്റെ ലംബോർഗിനി വീട്ടിൽ കയറില്ല..വീഡിയോ കാണാം

             

FFC യെ കുറിച്ച് ഒമർ ലുലു

FFC യെ കുറിച്ച് ഒമർ ലുലു. വീഡിയോ കാണാം :