ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം ഈ വര്‍ഷം മെയില്‍ ഷൂട്ടിംഗ് തുടങ്ങും. റിഷി കപൂറും ഇമ്രാന്‍ ഹഷ്മിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സാണ്. മെയ് മുതല്‍ ജൂലൈ വരെയുള്ള ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്.
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയാണ് ജീത്തുവിന്റെ പുറത്തുവന്ന അവസാന ചിത്രം. ജീത്തുവിന്റെ ഏറ്റവും ഹിറ്റ് ചിത്രമായ ദൃശ്യം നേരത്തെ തമിഴിലേക്കും ഹിന്ദിയിലേക്കും റീമെയ്ക്ക് ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ജീത്തു ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്.
ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. ചിത്രത്തിലെ മറ്റ് കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Comments
Post a Comment