Skip to main content

പ്രിയയുടെ കണ്ണിറുക്കലില്‍ പ്രമുഖ കമ്പനികള്‍ വീഴുന്നു

പ്രിയാ വാര്യരുടെ കണ്ണിറുക്കലില്‍ വീണവരില്‍ ഇന്‍സ്‌റ്റഗ്രാമിലെ പ്രമുഖ കമ്പനികളും. ഇന്‍സ്‌റ്റഗ്രാമിന്റെ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങ്ങിലൂടെ സുന്ദരിയെ കാത്തിരിക്കുന്നത്‌ “അഡാര്‍” അവസരങ്ങളാണ്‌. ഇന്‍സ്‌റ്റഗ്രാമിലൂടെ പ്രമോഷന്‌ പുറമേ പരസ്യവരുമാനവും താരത്തിനു കിട്ടിത്തുടങ്ങി. ഉപഭോക്‌താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്‌തികള്‍ വലിയ ബ്രാന്‍ഡ്‌ ഉത്‌പന്നങ്ങളെ കുറിച്ച്‌ സമൂഹമാധ്യമങ്ങള്‍ വഴി പോസ്‌റ്റ്‌ ചെയ്യുന്ന രീതിയാണ്‌ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങ്‌.



ഒറ്റ ദിവസംകൊണ്ട്‌ ഇന്‍സ്‌റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്‌ഥാനത്താണു പ്രിയ. ഇന്‍സ്‌റ്റഗ്രാമില്‍ ഒറ്റ ദിവസം കൊണ്ട്‌ പ്രിയയെ പിന്തുടരാന്‍ തുടങ്ങിയത്‌ 6.06 ലക്ഷത്തിലേറെ പേരാണ്‌.
യു.എസ്‌. ടിവി താരമായ കെയില്‍ ജെന്നര്‍ (8.8 ലക്ഷം), ഫുട്‌ബോള്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ (6.8 ലക്ഷം) എന്നിവരാണു പട്ടികയിലെ ആദ്യ രണ്ടു സ്‌ഥാനക്കാര്‍. 35 ലക്ഷം പേരാണ്‌ ഇന്‍സ്‌റ്റാഗ്രാമില്‍ പ്രിയയെ പിന്തുടരുന്നത്‌. ലോക സുന്ദരി മാനുഷി ചില്ലറിന്‌ പോലും 28 ലക്ഷം ഫോളോവേഴ്‌സ്‌ മാത്രം. ഈ സ്വീകാര്യതയാണു പ്രമുഖ ബ്രാന്‍ഡുകള്‍ക്ക്‌ പ്രിയയെ പ്രിയങ്കരിയാക്കുന്നത്‌. ഇന്‍സ്‌റ്റഗ്രാമില്‍ പ്രിയ പോസ്‌റ്റ്‌ ചെയ്യുന്ന ചിത്രങ്ങള്‍ക്ക്‌ പത്തു ലക്ഷം ലൈക്കുകളും ഇരുപതിനായിരത്തിനു മുകളില്‍ കമന്റുകളും ലഭിക്കുന്നുണ്ട്‌. വിരാട്‌ കോഹ്‌ലി അടക്കമുള്ള നിരവധി താരങ്ങള്‍ ഇത്തരത്തില്‍ നിരവധി ഉല്‍പ്പന്നങ്ങളുടെ പ്രചാരണം സമൂഹമാധ്യമങ്ങള്‍ വഴി ചെയ്യുന്നുണ്ട്‌. വമ്പന്‍ കമ്പനികളായ വന്‍പ്ലസ്‌, പ്രിങ്കിള്‍സ്‌ എന്നിവയെയാണ്‌ പ്രിയ എന്‍ഡോഴ്‌സ്‌ ചെയ്യുന്നത്‌. ദിവസവും പ്രിയയെ തേടി നിരവധി അവസരങ്ങളാണ്‌ വരുന്നത്‌.

പരസ്യങ്ങള്‍ പരമാവധി ആളുകളിലെത്താന്‍ സഹായിക്കുന്ന പ്രശസ്‌തരാണ്‌ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്‌ ആയി തെരഞ്ഞെടുക്കപ്പെടുന്നത്‌. കമ്പനിയുടെ ബ്രാന്‍ഡ്‌ പ്രമോട്ട്‌ ചെയ്യാന്‍ പറ്റുന്ന സെലിബ്രിറ്റികള്‍, ബ്ലോഗര്‍മാര്‍, ട്വീറ്റര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നവരെയെല്ലാം തെരഞ്ഞെടുക്കാറുണ്ട്‌.
ഈ വര്‍ഷം 92 ശതമാനം മാര്‍ക്കറ്റിങ്‌ കമ്പനികളും ഇന്‍ഫ്‌ളുവന്‍ഷ്യല്‍ മാര്‍ക്കറ്റിങ്‌ പ്രചാരണത്തിലേക്ക്‌ നീങ്ങുമെന്നാണു സൂചന. പ്രിയ അഭിനയിച്ച തമിഴ്‌ മ്യൂസിക്കല്‍ ആല്‍ബവും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞമാസം പുറത്തിറങ്ങിയ “നീ വാനം നാന്‍ മഴൈ” എന്ന മ്യൂസിക്കല്‍ വീഡിയോ ആല്‍ബം പ്രിയയ്‌ക്കൊപ്പം വൈറലായി മാറി. പ്രിയയും നിതിന്‍ എന്‍.നായരും അഭിനയിച്ച ആല്‍ബം ലഹരി മ്യൂസിക്ക്‌ ആണ്‌ പുറത്തിറക്കിയത്‌. റിഷി കപൂര്‍ പ്രവചിച്ചത്‌ പോലെ നാളെയുടെ സൂപ്പര്‍താരമെന്ന നിലയിലേക്കാണ്‌ പ്രിയയുടെ കുതിപ്പ്‌.

Comments

Popular posts from this blog

കുട്ടനാടൻ മാർപാപ്പയിലെ ആദ്യ ഗാനം താമരപ്പൂ തേൻകുറുമ്പ് ..... കാണാം

കുട്ടനാടൻ മാർപാപ്പയിലെ ആദ്യ ഗാനം താമരപ്പൂ തേൻകുറുമ്പ് .. യൂട്യൂബ് ലിങ്ക് ഇതാ..

അവര്‍ എന്നോട് പോകാന്‍ പറഞ്ഞു; പഴശ്ശിരാജയില്‍ സംഭവിച്ചത് വെളിപ്പെടുത്തി കനിഹ

മമ്മൂട്ടി എംടി ഹരഹിരന്‍ ടീമിന്റെ പഴശ്ശി രാജയില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് നടി കനിഹയെ സംബന്ധിച്ച് വലിയ കാര്യങ്ങളില്‍ ഒന്നാണ്, പഴശ്ശിയുടെ സഹധര്‍മ്മിണി കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമയില്‍ അഭിനയിക്കാനായി ചെന്ന തന്നെ ആദ്യം മടക്കി അയച്ചതായി കനിഹ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ പ്രതികരണം. മലയാള സിനിമയിൽ നായികയാകാൻ വിളിക്കുന്നു. കോടമ്പക്കത്ത് ഓഫീസിൽ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോൾ ഹരിഹരൻ സാര്‍ ഉണ്ട്. സത്യത്തിൽ എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരൻ സാർ ആരെന്നെപോലും അറിയില്ലായിരുന്നു. ഞാനാകട്ടെ ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് സാറിനെ കാണാൻ ചെന്നത്. എന്നെ കണ്ട ശേഷം അദ്ദേഹം ഓൾ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്ക്കോളാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപ്പോലെ. എനിക്ക് ആണെങ്കിൽ ഈ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നൽകിയ ശേഷം എന്നെ തളളുകയാണെങ്കിൽ വിഷമമില്ല. വീട്ടിൽ ചെന്ന ശേഷം ഞാൻ വീണ്ടും സാറിനെ വിളിച്ചു. സാർ ...

പ്രിത്വിരാജിന്റെ ലംബോർഗിനി വീട്ടിൽ കയറില്ല..വീഡിയോ കാണാം