Skip to main content

‘പണം നല്‍കിയില്ലെങ്കില്‍ BookMyShowയുടെ പ്രതികാരം ഇങ്ങനെയാണ്’; ബുക്ക് മൈ ഷോയ്‌ക്കെതിരെ ആരോപണങ്ങളുമായി നിര്‍മാതാവ് ബിആര്‍ നസീബ്

പ്രമുഖ ഓണ്‍ലൈന്‍ സിനിമാ ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയ്‌ക്കെതിരെ ആരോപണങ്ങളുമായി നിര്‍മാതാവ് ബിആര്‍ നസീബ്.ബുക്ക് മൈ ഷോയ്ക്ക് പണം കൊടുക്കാത്തതിനാല്‍ തങ്ങളുടെ സിനിമയായ കുഞ്ഞു ദൈവത്തിന്റെ റേറ്റിംഗ് സൈറ്റ് കുറച്ചുകാണിച്ചെന്ന് നസീബ് ആരോപിച്ചു.റേറ്റിംഗ് ഉണ്ടായിട്ടും അത് കുറച്ചു കാണിക്കുകയാണെന്ന് വെബ്‌സൈറ്റ് ചെയ്തതെന്ന് നസീബ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.



നസീബ് പറയുന്നത് ഇങ്ങനെ:

”കഴിഞ്ഞ ദിവസം ബുക്ക് മൈ ഷോയില്‍ നിന്ന് ഒരാള്‍ വിളിച്ചിരുന്നു. പണം തരികയാണെങ്കില്‍ സിനിമയ്ക്ക് നല്ല റേറ്റിംഗ് തരാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അതൊരു സ്പാമായിരിക്കും എന്ന് കരുതി ഞങ്ങള്‍ അത് ഒഴിവാക്കി.”

”ബുക്ക് മൈ ഷോ യൂസേഴ്‌സില്‍നിന്ന് നല്ല റേറ്റിംഗ് കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍, അവസാന റിസല്‍ട്ടില്‍ അവര്‍ ഞങ്ങളെ തോല്‍പ്പിച്ചു. ഈ റേറ്റിംഗിന്റെ പിന്നിലുള്ള കണക്ക് എനിക്ക് മനസിലാകുന്നില്ല.”

”82 ശതമാനം ഉപയോക്താക്കളും 5 റേറ്റിംഗ് കൊടുത്തിട്ടും സൈറ്റില്‍ കാണിച്ചിരിക്കുന്ന ഓവറോള്‍ റേറ്റിംഗ് 22 ശതമാനം മാത്രമാണ്. ജനങ്ങള്‍ സിനിമയെക്കുറിച്ച് എന്ത് കരുതുന്നു എന്നത് വെറും കോമഡിയാക്കി കളഞ്ഞിരിക്കുകയാണ് അവര്‍.”

”ഞങ്ങള്‍ക്ക് നല്ല റേറ്റിംഗ് തരാന്‍ ഞാനിനി ആവശ്യപ്പെടുന്നില്ല. മറിച്ച് ബുക്ക് മൈ ഷോയില്‍ റേറ്റ് ചെയ്യുന്നത് നിര്‍ത്തണം എന്നാണ് എനിക്ക് പറയാനുള്ളത്.”

”കുഞ്ഞുദൈവം അടുത്തുള്ള തിയേറ്ററില്‍ പോയി കാണു. സിനിമാ പ്രേമികളെ, ഈ ചിത്രത്തെ സഹായിക്കണം.”

നസീബിന്റെ പോസ്റ്റിന് പിന്നാലെ #IHateBookMyShow, #SupportKunjuDaivam എന്നീ ഹാഷ് ടാഗ് ക്യാമ്പയിനുകളും സോഷ്യല്‍മീഡിയയില്‍ ആരംഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കുട്ടനാടൻ മാർപാപ്പയിലെ ആദ്യ ഗാനം താമരപ്പൂ തേൻകുറുമ്പ് ..... കാണാം

കുട്ടനാടൻ മാർപാപ്പയിലെ ആദ്യ ഗാനം താമരപ്പൂ തേൻകുറുമ്പ് .. യൂട്യൂബ് ലിങ്ക് ഇതാ..

ദുൽഖറിന് ഇത്രയും ഫാൻസ്‌ ഉണ്ടാകാനുള്ള കാരണം ഈ വീഡിയോ കണ്ടാൽ മനസിലാവും

              

സിനിമാ മേഖലയെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത മേഖലയായി വിലിയിരുത്താനാവില്ലെന്ന് നടി ആശാ ശരത്

മലയാള സിനിമാ മേഖലയെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത മേഖലയായി വിലിയിരുത്താനാവില്ലെന്ന് നടി ആശാ ശരത്. മലയാള സിനിമാലോകത്ത് അടുത്ത കാലത്ത് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം ‘കൊച്ചി ടൈംസി’ന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇത് വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖാനിച്ച് തര്‍ജ്ജമ ചെയ്തുവെന്നും നടി പറയുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വിഷയം മുന്‍നിര്‍ത്തിയല്ല താന്‍ ഈ കാര്യങ്ങള്‍ സംസാരിച്ചത്. മലയാളസിനിമാ വ്യവസായത്തെ പറ്റി പൊതുവായുള്ള കാര്യങ്ങളാണ് അഭിമുഖത്തില്‍ പറഞ്ഞത്. അത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു. അവര്‍ക്കുവേണ്ടത് സന്ദര്‍ഭത്തിനൊത്ത് ഇപ്പോഴത്തെ പ്രശ്‌നങ്ങളുമായി കൂട്ടിയിണക്കി വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും ആശ ശരത് പറയുന്നു. ആക്രമിക്കപ്പെട്ട നടി എന്റെ ഏറ്റവും അടുത്തയാളാണ്, സഹോദരിയാണ്. അവള്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ ഏറെ നിര്‍ഭാഗ്യകരമാണ്. അപ്രതീക്ഷിതമായി അവള്‍ക്കെതിരെയുണ്ടായ ഈ കുറ്റകൃത്യത്തിനെതിരെയാണ് താനും നിലകൊള്ളുന്നത്. പെട്ടെന്നുണ്ടായ ആക്രമണത്തിനെതിരെ അവള്‍ പ്രതികരിച്ച രീതി ശരിയാണ്....