മലബാറിന്റെ ഫുട്ബോൾ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മലബാറിലെ ഒരു സെവൻസ് ഫുട്ബോൾ ടീമിൽ കളിയ്ക്കാൻ എത്തുന്ന നൈജീരിയൻ യുവാവായ സാമുവലിന്റെയും കേരളത്തിലെ അവന്റെ കെയർ ടേക്കർ ആയ മജീദ് എന്ന മലയാളി യുവാവിന്റെയും സൗഹൃദത്തിന്റെയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില കാര്യങ്ങളുടെയും രസകരമായ ആവിഷ്ക്കാരമാണ് ഈ ചിത്രം സൗബിൻ ഷാഹിർ- സാമുവൽ അബിയോള ടീമിന്റെ രസകരമായ കെമിസ്ട്രി ആണ് ഈ ചിത്രത്തിന്റെ സവിശേഷത. . രണ്ടു പേരും പരസ്പരം കൊണ്ടും കൊടുത്തും അഭിനയിച്ചപ്പോൾ, കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു തുടങ്ങിയിരുന്നു . സൗബിൻ ഷാഹിർ വളരെ കൂളായി തന്നെ തന്റെ കഥാപാത്രത്തിന് ജീവൻ നൽകിയപ്പോൾ സാമുവേൽ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ അബിയോളയും നമുക്ക് മുന്നിലെത്തിച്ചു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സരസ, സാവിത്രി, കേടിസി അബ്ദുള്ള, അനീഷ് ജി മേനോൻ എന്നിവരും മറ്റു പുതുമുഖങ്ങളും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ വെള്ളിത്തിരയിലെത്തിച്ചു സിനിമയെ മുന്നോട്ട് കൊണ്ട് പോവുന്നത് രണ്ട് ഉമ്മമാരാണ്. നൈജീരിയന്‍ ഫുട്ബോളര്‍ സാമുവലിന് പരിക്ക് പറ്റുന്നതും അദ്ധേഹത്തെ തന്‍റെ വീട്ടി...