ആദിയ്ക്കു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന അടുത്ത ചിത്രം ഒരുങ്ങുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയുന്ന ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ് . ചിത്രത്തില്‍ പ്രണവിന്റെ നായികയാകാന്‍ പുതുമുഖങ്ങളെ തേടുന്നു. ഇതിനായുള്ള ആദ്യഘട്ട ഓഡിഷന്‍ ദുബായിയില്‍ തുടക്കമാകുന്നു. മാര്‍ച്ച 22, 23 തീയതികളിലാണ് നായികയ്ക്കു വേണ്ടിയുള്ള ഓഡിഷന്‍. ഇന്ത്യയിലെ ഓഡിഷൻ തീയതി പിന്നീടറിയിക്കും.
ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രം രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ രണ്ടാമത്തെ ചിത്രമാണിത് . പ്രണവിന്റെയും കരിയറിലെ രണ്ടാമത്തെ ചിത്രമാണിത്. പേരിടാത്ത ചിത്രത്തിന്റെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ് നിര്‍വഹിക്കുന്നത്. രാമലീലയുടെ തിരക്കഥ ഒരുക്കിയത് സച്ചിയായിരുന്നു.

Comments
Post a Comment