Skip to main content

സുഡാനി കിടിലൻ ....റിവ്യൂ വായിക്കാം




മലബാറിന്റെ ഫുട്ബോൾ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മലബാറിലെ ഒരു സെവൻസ് ഫുട്ബോൾ ടീമിൽ കളിയ്ക്കാൻ എത്തുന്ന നൈജീരിയൻ യുവാവായ സാമുവലിന്റെയും കേരളത്തിലെ അവന്റെ കെയർ ടേക്കർ ആയ മജീദ് എന്ന മലയാളി യുവാവിന്റെയും സൗഹൃദത്തിന്റെയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില കാര്യങ്ങളുടെയും രസകരമായ ആവിഷ്ക്കാരമാണ് ഈ ചിത്രം



സൗബിൻ ഷാഹിർ- സാമുവൽ അബിയോള ടീമിന്റെ രസകരമായ കെമിസ്ട്രി ആണ് ഈ ചിത്രത്തിന്റെ സവിശേഷത. . രണ്ടു പേരും പരസ്പരം കൊണ്ടും കൊടുത്തും അഭിനയിച്ചപ്പോൾ, കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു തുടങ്ങിയിരുന്നു . സൗബിൻ ഷാഹിർ വളരെ കൂളായി തന്നെ തന്റെ കഥാപാത്രത്തിന് ജീവൻ നൽകിയപ്പോൾ സാമുവേൽ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ അബിയോളയും നമുക്ക് മുന്നിലെത്തിച്ചു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സരസ, സാവിത്രി, കേടിസി അബ്ദുള്ള, അനീഷ് ജി മേനോൻ എന്നിവരും മറ്റു പുതുമുഖങ്ങളും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ വെള്ളിത്തിരയിലെത്തിച്ചു




സിനിമയെ മുന്നോട്ട് കൊണ്ട് പോവുന്നത് രണ്ട് ഉമ്മമാരാണ്. നൈജീരിയന്‍ ഫുട്ബോളര്‍ സാമുവലിന് പരിക്ക് പറ്റുന്നതും അദ്ധേഹത്തെ തന്‍റെ വീട്ടില്‍ കിടത്തി പരിചരിക്കുന്നതിലൂടെയും ആണ് കഥ പോവുന്നത്. ആ ദിവസങ്ങളില്‍ മജീദിന്‍റെ ഉമ്മ ജമീലയും അയല്‍വാസി ബീയ്യുമ്മയും സാമുവലുമായി ഉണ്ടാക്കുന്ന സ്നേഹ ബന്ധമാണ് സിനിമയുടെ ഹൃദയം. നാടക കലാകാരികളായ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവരാണ് യഥാക്രമം ജമീലയും ബീയുമ്മയും ആയി ജീവിച്ചത്.



റെക്‌സ് വിജയന്റെ സംഗീതം ചിത്രത്തെ പിടിച്ചിരുത്തുന്ന മറ്റൊരു സംഗതിയാണ്. എല്ലാ ചിത്രങ്ങളിലെയും പോലെ തന്നെ മ്യൂസിക് പ്ലെ ലിസ്റ്റിലേക്ക് ഇടം പിടിക്കാൻ പാകത്തിലുള്ള പാട്ടുകൾ, ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഷൈജു ഖാലിദ് തന്നെയാണ് സുഡാനിക്ക് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്. മലപ്പുറത്തിന്റെ ഫുട്ബാൾ പ്രേമവും ജീവിതവും കൃത്യമായി വരച്ചു കാട്ടുന്നതിൽ വിജയിച്ചു എന്നു തന്നെ വേണം പറയാൻ..!. പ്രണയമോ നാലു സംഘട്ടന രംഗങ്ങളോ ഇല്ലാതെ പ്രേക്ഷകനെ സ്ക്രീനിനു മുന്നിൽ പിടിച്ചിരുത്താൻ കഴിയുമെന്ന് മലയാള സിനിമ മുന്നേ തെളിയിച്ചതാണ്. ആ കൂട്ടത്തിലേക്ക് പുതിയൊരു അതിഥി ആണ് ‘സുഡാനി ഫ്രം നൈജീരിയ’



ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല....ധൈര്യമായി ടിക്കറ്റ് എടുത്തോളു...



Comments

Popular posts from this blog

പ്രിത്വിരാജിന്റെ ലംബോർഗിനി വീട്ടിൽ കയറില്ല..വീഡിയോ കാണാം

             

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

കേരളത്തെ ഞെട്ടിച്ച സെൽഫി ദുരന്തത്തിന്റെ സാഹസികമായ പിന്നണി കാഴ്ചകൾ കാണൂ...

അബ്രഹാമിന്റെ സന്തതികൾ റിവ്യൂ

അബ്രഹാമിന്റെ സന്തതികൾ റിവ്യൂ 👇❤ പോലീസ് ഓഫീസർ ആയ ഡെറിക് അബ്രഹാമിന്റെ വ്യക്തി ജീവിതവും ഔദ്യോകിക ജീവിതവും ഇടകലർന്നു വരുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്!! വ്യത്യസ്തമായി കഥ പറയുന്നത് കൊണ്ട് ആദ്യ പകുതി അല്പം നിരാശ സമ്മാനിച്ചു!! ആദ്യത്തെ പകുതി നിരാശ തന്നപ്പോൾ രണ്ടാം പകുതി അതിലേറെ ഗംഭീരമാക്കി! മാസ് സംഭാഷണങ്ങളും ഒരു കിടിലൻ ട്വിസ്റ്റും ചിത്രത്തിലുണ്ട്!! പരിചയ സംമ്പത്തുള്ള സംവിധാനവും തിരക്കഥയും സംഭാഷണവും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്!! ഗ്രേറ്റ് ഫാതേർ നു ശേഷം മമ്മൂട്ടിയുടെ കിടിലൻ അഭിനയം കാണാൻ പറ്റി!! അദ്ദേഹം അത് സൂക്ഷ്മതയോടെയും വ്യക്തമായും ചെയ്തു!! മമ്മൂട്ടിയുടെ ഗ്ലാമർ ചിത്രത്തിൽ ഉടനീളം പ്രതിഫലിച്ചു!! സഹോദരനായി വന്ന അൻസൺ പൊൾ തനിക്ക് കിട്ടിയ നിർണായക പങ്ക് വഹിക്കുന്ന വേഷം കൃത്യമായി തന്നെ ചെയ്തു!! മറ്റു താരങ്ങളായ രഞ്ജി പണിക്കർ, കനിഹ, സിദ്ദീഖ്, മഖ്ബൂൽ സൽമാൻ, യോഗ് ജപീ, സിജോയ് വർഗീസ് എന്നവരും അവരുടെ റോളുകൾ ഭംഗിയാക്കി!! അൽബിയുടെ മികച്ച ഫ്രെയിംസ്‌ ചിത്രത്തിന് മാറ്റ് കൂട്ടിയപ്പോൾ, ഗോപി സുന്ദർ മികച്ച ഗാനങ്ങൾ സമ്മാനിച്ചു!! കൂ...