‘തെന്നിന്ത്യൻ നടി എന്നെ കെട്ടിപ്പിടിക്കാൻ പറ്റില്ലെന്ന് പറഞ്ഞു, നയൻസ് എപ്പോഴും സഹായിച്ചിട്ടേ ഉള്ളു’- നയൻതാരയോട് പ്രണയം തോന്നിയെന്ന് യോഗി ബാബു!!!
കൊലമാവ്കൊകില എന്ന ചിത്രമാണ് ഇപ്പോൾ തമിഴകത്തെ സംസാരവിഷയം. ഹാസ്യനടനായ യോഗി ബാബുവാണ് ചിത്രത്തിലെ നായകൻ. നയൻതാരയാണ് നായിക. കൊലമാവ് കോകിലയില്‍ നയന്‍താരയുടെ കൂടെ അഭിനയിച്ചതിന് പിന്നാലെ നാട്ടിലാകെ സംസാരവിഷയം ആയിരിക്കുകയാണ് യോഗി ബാബു. അടുത്തിടെ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു തെന്നിന്ത്യന്‍ നടി തന്നെ കെട്ടിപ്പിടിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയത് വെളിപ്പെടുത്തിയിരിക്കുകയാണ് യോഗി ബാബു. കഴിഞ്ഞയിടയ്ക്ക് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു കോമഡി സീനില്‍ നായിക തന്നെ കെട്ടിപ്പിടിക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍, സംവിധായകന്‍ എത്ര അപേക്ഷിച്ചിട്ടും തന്നെ കെട്ടിപ്പിടിക്കാന്‍ നായിക തയാറായില്ലെന്നും യോഗി ബാബു പറഞ്ഞു. അതേസമയം നയന്‍താരയ്ക്ക് ഒപ്പം അഭിനയിച്ചത് സന്തോഷം തരുന്നുവെന്നും അതൊരു വലിയ അനുഭവമായിരുന്നുവെന്നും ഓരോ സീനിലും അവര്‍ തന്നെ സഹായിച്ചിട്ടേയുള്ളുവെന്നും യോഗി ബാബു പറഞ്ഞു.