മലയാള സിനിമാ മേഖലയെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത മേഖലയായി വിലിയിരുത്താനാവില്ലെന്ന് നടി ആശാ ശരത്. മലയാള സിനിമാലോകത്ത് അടുത്ത കാലത്ത് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം ‘കൊച്ചി ടൈംസി’ന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇത് വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖാനിച്ച് തര്‍ജ്ജമ ചെയ്തുവെന്നും നടി പറയുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വിഷയം മുന്‍നിര്‍ത്തിയല്ല താന്‍ ഈ കാര്യങ്ങള്‍ സംസാരിച്ചത്. മലയാളസിനിമാ വ്യവസായത്തെ പറ്റി പൊതുവായുള്ള കാര്യങ്ങളാണ് അഭിമുഖത്തില്‍ പറഞ്ഞത്. അത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു. അവര്‍ക്കുവേണ്ടത് സന്ദര്‍ഭത്തിനൊത്ത് ഇപ്പോഴത്തെ പ്രശ്‌നങ്ങളുമായി കൂട്ടിയിണക്കി വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും ആശ ശരത് പറയുന്നു. ആക്രമിക്കപ്പെട്ട നടി എന്റെ ഏറ്റവും അടുത്തയാളാണ്, സഹോദരിയാണ്. അവള്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ ഏറെ നിര്‍ഭാഗ്യകരമാണ്. അപ്രതീക്ഷിതമായി അവള്‍ക്കെതിരെയുണ്ടായ ഈ കുറ്റകൃത്യത്തിനെതിരെയാണ് താനും നിലകൊള്ളുന്നത്. പെട്ടെന്നുണ്ടായ ആക്രമണത്തിനെതിരെ അവള്‍ പ്രതികരിച്ച രീതി ശരിയാണ്....
മമ്മൂട്ടി എംടി ഹരഹിരന്‍ ടീമിന്റെ പഴശ്ശി രാജയില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് നടി കനിഹയെ സംബന്ധിച്ച് വലിയ കാര്യങ്ങളില്‍ ഒന്നാണ്, പഴശ്ശിയുടെ സഹധര്‍മ്മിണി കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമയില്‍ അഭിനയിക്കാനായി ചെന്ന തന്നെ ആദ്യം മടക്കി അയച്ചതായി കനിഹ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ പ്രതികരണം. മലയാള സിനിമയിൽ നായികയാകാൻ വിളിക്കുന്നു. കോടമ്പക്കത്ത് ഓഫീസിൽ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോൾ ഹരിഹരൻ സാര്‍ ഉണ്ട്. സത്യത്തിൽ എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരൻ സാർ ആരെന്നെപോലും അറിയില്ലായിരുന്നു. ഞാനാകട്ടെ ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് സാറിനെ കാണാൻ ചെന്നത്. എന്നെ കണ്ട ശേഷം അദ്ദേഹം ഓൾ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്ക്കോളാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപ്പോലെ. എനിക്ക് ആണെങ്കിൽ ഈ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നൽകിയ ശേഷം എന്നെ തളളുകയാണെങ്കിൽ വിഷമമില്ല. വീട്ടിൽ ചെന്ന ശേഷം ഞാൻ വീണ്ടും സാറിനെ വിളിച്ചു. സാർ ...
Comments
Post a Comment