കുഞ്ഞാലി മരക്കാരുടെ കുപ്പായമണിഞ്ഞ് ഉടൻ മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തും. സന്തോഷ് ഷിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാരിന്റെ ആദ്യ ടീസർ ടൊവിനോ ചിത്രം തീവണ്ടിയുടെ റിലീസിനൊപ്പം എത്തും. ഈ വർഷം അവസാനം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നും ഷാജി നടേഷൻ പറഞ്ഞു.
ശങ്കര്‍ രാമകൃഷ്ണനും ടി പി രാജീവനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാരുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമ നിർമ്മിക്കുന്നത് ആഗസ്റ്റ് സിനിമാസ് ആണ്.
Comments
Post a Comment