തമിഴ്ത തെലുങ്ക്, ഹിന്ദി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ദുല്‍ഖര്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താന്‍’ ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാക്കി ദുല്‍ഖര്‍ ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്നതിനായി യുഎസിലേക്ക് പറക്കും.
ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുല്‍ഖറിന്റെ പുതിയ മലയാള സിനിമ. ഹിന്ദി ചിത്രം സോയ ഫാക്ടറിന്റെ ഷെഡ്യൂളുകള്‍ക്ക് അനുസരിച്ചാകും ദുല്‍ഖര്‍ നൗഫല്‍ ചിത്രത്തിനായി ഡേറ്റുകള്‍ നല്‍കുക. ചിത്രത്തിന്റെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് തിരക്കഥ. ആന്റോ ജോസഫാണ് നിര്‍മ്മാണം.
Comments
Post a Comment